The Official Website of the Employment Department, Govt. of Kerala

ഘടന

ഈ വകുപ്പിന്റെ തലവന്‍ എംപ്ലോയ്‌മെന്റ്‌ ആന്റ്‌ ട്രയിനിംഗ്‌ ഡയറക്‌ടര്‍ ആണ്‌. അദ്ദേഹത്തെ ഭരണ നിര്‍വ്വഹണത്തില്‍ സഹായിക്കുവാന്‍ ഒരു ജോയിന്റ്‌ ഡയറക്‌ടറും, ഒരു അഡ്‌മിനിസ്‌ട്രറ്റീവ്‌ ഓഫീസറും രണ്ട്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍മാരും ഉണ്ട്‌.

കൂടാതെ വൊക്കേഷണല്‍ ഗൈഡന്‍സ്‌ ഓഫീസര്‍, തൊഴില്‍ രഹിതര്‍ക്കുളള സാമ്പത്തിക സഹായം, സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതി എന്നിവയ്‌ക്കുവേണ്ടി ഒരു ഡിവിഷണല്‍ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ എന്നിവര്‍ ഡിവിഷണല്‍ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ കേഡറില്‍ പ്രവര്‍ത്തിക്കുന്നു. എംപ്ലോയ്‌മെന്റ്‌ ഓഫീസറുടെ പദവിയില്‍ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ (ട്രയിനിംഗ്‌) എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ (അക്കൗണ്ട്‌സ്‌), എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ (ഇ.എം.ഐ), എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ (ഒ.ആര്‍) എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ (കമ്പ്യൂട്ടര്‍ സെല്‍) എന്നിവര്‍ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍ തസ്‌തികയില്‍ എംപ്ലോയ്‌മെന്റ്‌ ഡയറക്‌ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നു.

മൂന്ന്‌ മേഖലകളിലായി ഓരോ മേഖലാ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവയുടെ മേധായി മേഖലാ എംപ്ലോയ്‌മെന്റ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ആണ്‌. ഇവര്‍ക്ക്‌ പ്രസ്‌തുത ഓഫീസിന്റെ ചുമതലയ്‌ക്ക്‌ പുറമേ അതാത്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഫഷണല്‍ & എക്‌സിക്യൂട്ടീവ്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌, പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുളള കോച്ചിംഗ്‌ കം ഗൈഡന്‍സ്‌ സെന്റര്‍, യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ്‌ ബ്യൂറോകള്‍, വികലാംഗര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍, ജില്ലാ/ടൗണ്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ മേല്‍നോട്ടം എന്നിവ കൂടിയുണ്ട്‌.

എല്ലാ റവന്യൂ ജില്ലാ ആസ്റ്റാനങ്ങളിലും (ഇടുക്കി ഒഴികെ) ഓരോ ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ നിലവിലുണ്ട്‌. ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ നിലകൊളളുന്നത്‌ ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ്‌. മെഡിസിന്‍, പാരാമെഡിസിന്‍, നിയമം, അഗ്രികള്‍ച്ചര്‍, എഞ്ചിനീയറിംഗ്‌ തുടങ്ങിയ സാങ്കേതിക വിഷയങ്ങളില്‍ ബിരുദമുളളവര്‍ക്കും മറ്റ്‌ വിഷയങ്ങളില്‍ ചുരുങ്ങിയത്‌ രണ്ടാം ക്ലാസ്സ്‌ ബിരുദമുളളവര്‍ക്കും തൊഴില്‍ സഹായം നല്‍കുവാന്‍ ഒരു പ്രഫഷണല്‍ ആന്റ്‌ എക്‌സിക്യൂട്ടീവ്‌ എംപ്ലോയ്‌മെന്റ്‌ ഓഫീസും, എറണാകുളത്തും കോഴിക്കോട്ടും ഓരോ മേഖലാ (റീജിയണല്‍) പ്രാഫഷണല്‍ ആന്റ്‌ എക്‌സിക്യൂട്ടീവ്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചും പ്രവര്‍ത്തിച്ചുവരുന്നു.

അംഗവൈകല്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഓരോ പ്രത്യേക എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. കേരള, മഹാത്മാഗാന്ധി (കോട്ടയം), സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി (കൊച്ചി), അഗ്രികള്‍ച്ചര്‍ (മണ്ണൂത്തി), കാലിക്കറ്റ്‌, കണ്ണൂര്‍, ശങ്കരാചാര്യ (കാലടി) എന്നീ സര്‍വ്വകലാശാലകളോടഌബന്ധിച്ച്‌ ഓരോ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോയും പ്രവര്‍ത്തിച്ചുവരുന്നു.

ദേവികുളം (ഇടുക്കി), അട്ടപ്പാടി (പാലക്കാട്‌), വണ്ടൂര്‍, കൊണ്ടോട്ടി (മലപ്പുറം), പയ്യന്നൂര്‍ (കണ്ണൂര്‍), മഞ്ചേശ്വരം (കാസറഗോഡ്‌) എന്നീ ബ്ലോക്ക്‌ ഓഫീസുകളോടഌബന്ധിച്ച്‌ ഓരോ എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോയും, പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളെ മല്‍സര പരീക്ഷകള്‍ക്കും മറ്റും പ്രാപ്‌തരാക്കുന്നതിഌവേണ്ടി എറണാകുളത്തും, കോഴിക്കോട്ടും ഒരോ കോച്ചിംഗ്‌ കം ഗൈഡന്‍സ്‌ സെന്ററും ഈ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

Last Updated (Monday, 30 July 2012 16:45)

 

Content Owned,Maintained and Updated by : National Employment Service , Kerala
Software Developed and Designed by : National Informatics Centre.
Hosting and Networking by : NIC,State Data Centre
Best Viewed in 1152 X 864 pixels

.