The Official Website of the Employment Department, Govt. of Kerala

ചരിത്രം

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടുകൂടി തൊഴില്‍ രഹിതരായി തീര്‍ന്ന സൈനികരെ പുനരധിവസിപ്പിക്കുന്നതിഌളള ഒരു സര്‍ക്കാര്‍ സംവിധാനം എന്ന നിലയിലാണ്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ രൂപീകൃതമായത്‌. 1945 ജൂലായില്‍ ഈ ആവശ്യത്തിനായി രാജ്യത്തിന്റെ പല ഭാഗത്തും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ തുറക്കപ്പെട്ടു.

1946 അവസാനം വരെ പിരിച്ചുവിടപ്പെട്ട സൈനികരുടെ പുനരധിവാസമായിരുന്നു. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ ലക്ഷ്യമെങ്കിലും 1947ല്‍ ഇന്ത്യ സ്വതന്ത്രമാകുകയും ഇന്ത്യാ വിഭജനം നടന്നതോടുകൂടി ഉണ്ടായ രൂക്ഷമായ അഭയാര്‍ത്ഥി പ്രവാഹവും അതു നേരിടാഌം അഭയാര്‍ത്ഥികളുടെ പുനരധിവാസവും സര്‍ക്കാരിന്‌ വെല്ലുവിളികളായി മാറി.

അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കേണ്ട ഒരു ഏജന്‍സിയായി എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ മാറി. എന്നാല്‍ 1948 ല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കുമായി തുറന്നു കൊടുക്കപ്പെട്ടു. ഒരു പുനരധിവാസ ഏജന്‍സിയില്‍ നിന്നും പ്ലേസ്‌മെന്റ്‌ ഏജന്‍സി യിലേയ്‌ക്കുളള വ്യതിയാനം മുഖാന്തിരം വകുപ്പില്‍ കാതലായ പല മാറ്റങ്ങളും വരുത്തേണ്ടിയിരുന്നു. അതിനെക്കുറച്ച്‌ പഠിക്കാന്‍ അന്നത്തെ പാര്‍ലമെന്റംഗമായ ശ്രീ.ബി.ശിവറാവുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ 1952 ല്‍ സര്‍ക്കാര്‍ നിയോഗിക്കുകയും കമ്മിറ്റി 1954 ല്‍ പൂര്‍ണ്ണ റിപ്പോര്‍ട്ട്‌ സര്‍ക്കാരിഌ സമര്‍പ്പിക്കുകയും ചെയ്‌തു.

എംപ്ലോയ്‌മെന്റ്‌ വകുപ്പിന്റെ ഇന്നത്തെ ഘടന ശിവറാവു കമ്മിറ്റി നിര്‍വചിക്കപ്പെട്ട പ്രാകരമുളളതാണ്‌. പ്ലേസ്‌മെന്റ്‌ കൂടാതെ ഒക്കുപ്പേഷണല്‍ റിസര്‍ച്ച്‌, വൊക്കേഷണല്‍ ഗൈഡന്‍സ്‌, എംപ്ലോയ്‌മെന്റ്‌ മാര്‍ക്കറ്റ്‌ ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ ചുമതലകള്‍ വകുപ്പു മുഖാന്തിരം നടപ്പിലാക്കിയത്‌ ശിവറാവു കമ്മിറ്റി റിപ്പോര്‍ട്ട്‌ പ്രകാരമാണ്‌.

കൂടാതെ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം എംപ്ലോയ്‌മെന്റ്‌ വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അതാതു സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന്‌ കമ്മിറ്റി നിര്‍ദ്ദേശിച്ചതഌസരിച്ച്‌ 1956 നവംബര്‍ 1 മുതല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരുകളെ ഏല്‍പ്പിച്ചു. കേരളത്തില്‍ 1957 ഏപ്രില്‍ 1 മുതലാണ്‌ നാഷണല്‍ എംപ്ലോയ്‌മെന്റ്‌ സര്‍വ്വീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ രൂപീകൃതമായത്‌.

Last Updated (Monday, 30 July 2012 16:38)

 

Content Owned,Maintained and Updated by : National Employment Service , Kerala
Software Developed and Designed by : National Informatics Centre.
Hosting and Networking by : NIC,State Data Centre
Best Viewed in 1152 X 864 pixels

.